കൊച്ചി: ആദിവാസി, ദളിത് അതിക്രമം തടയൽ നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെന്റ് നിയമനിർമാണം നടത്തണമെന്ന് ആദിവാസി ഗോത്രസഭയുടെയും ഭൂഅധികാര സംരക്ഷണ സമിതിയുടെയും കോ-ഓർഡിനേറ്റർ എം. ഗീതാനന്ദൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ശിവസേന, ആർജെഡി, എസ്പി തുടങ്ങിയ പാർട്ടികൾ ദളിത് അതിക്രമങ്ങളുടെ കാര്യത്തിൽ കുറ്റവാളികളായ ഹിന്ദുത്വ വർഗീയവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത് അദ്ദേഹം കുറ്റപ്പെടുത്തി.
ശിവസേന, ആർജെഡി, എസ്പി തുടങ്ങിയ പാർട്ടികൾ ദളിത് അതിക്രമങ്ങളുടെ കാര്യത്തിൽ കുറ്റവാളികളായ ഹിന്ദുത്വ വർഗീയവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത് അദ്ദേഹം കുറ്റപ്പെടുത്തി.