തൊടുപുഴ: റബർ കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നു കത്തോലിക്കാ കോണ്ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. ടയർ കന്പനികൾ മാർക്കറ്റിൽനിന്നു മാറിനിന്നു റബർവില കുത്തനെ ഇടിക്കുന്നു. റബർനയം പ്രഖ്യാപിക്കാതെ കേന്ദ്ര സർക്കാർ കർഷകരെ വഞ്ചിക്കുകയാണ്.
റബർ വില ഇടിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് വലിയ തോതിൽ ചിരട്ടപ്പാൽ ഇറക്കാൻ സർക്കാർ സൗകര്യം ചെയ്തുകൊടുക്കുന്നത്. റബർ വ്യവസായ ഉത്പന്നങ്ങളുടെ പട്ടികയിൽനിന്നു മാറ്റി കർഷക ഉത്പന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന കർഷകരുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും ബിജു പറയന്നിലം ആവശ്യപ്പെട്ടു.