കോഴിക്കോട്: സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലിനു കോഴിക്കോട് തുടക്കമായി. 26 വരെ നീണ്ടു നില്ക്കുന്ന സിഐടിയു കൗണ്‍സിലില്‍ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് കെ.ഹേമലത അധ്യക്ഷതവഹിച്ചു. വര്‍ഗീയതയ്ക്കെതിരേ ഒറ്റക്കെട്ടോടെയുള്ള പോരാട്ടത്തിനു കരുത്തേകാന്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കു സാധിക്കണമെന്ന് അവര്‍ പറഞ്ഞു. ദളിതര്‍ , ആദിവാസികള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രക്ഷോഭത്തിനു നേതൃത്വം നല്കാന് തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കു കഴിയണം.
കേന്ദ്ര വ്യവസായ തൊഴില്‍ നിയമഭേദഗതിയില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തെ തൊഴിലാളി സംഘടനകള്‍ ഏപ്രില്‍ രണ്ടിന് ആഹ്വാനംചെയ്ത പണിമുടക്കിനു സിഐടിയു ജനറല്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സ്ഥിരം ജോലിക്കു പകരം കരാര്‍ തൊഴിലും നിശ്ചിത കാലയളവിലേക്കുള്ള തൊഴിലും ഏര്‍പ്പെടുത്താനുള്ള തീരുമാനം തൊഴിലാളികളെ അടിമകളാക്കുന്നതാണ്. കുത്തകകളുടെ കാരുണ്യത്തിനു വേണ്ടി തൊഴിലാളികളെ എറിഞ്ഞുകൊടുക്കുന്നതാണു നിയമഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയില്‍ ബിജെപി- ആര്‍എസ്എസ് സംഘടനകളുടെ കടന്നാക്രമണത്തെ ഒറ്റക്കെട്ടായി നേരിടുമെന്നു സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.കെ. പത്മനാഭന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സംഘടിത ആക്രമണങ്ങളില്‍നിന്നു ജനങ്ങളെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളെയും അണിനിരത്തികൊണ്ടുള്ള പ്രതിരോധമാണു സിഐടിയു തീര്‍ക്കുന്നതെന്നും അദ്ദേഹം പ്രമേയം അവതരിപ്പിച്ചു പറഞ്ഞു.