കുമരകം: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കുമരകം എട്ടങ്ങാടി ഭാഗത്ത് കളത്രാച്ചിറ പ്രദീപിന്റെ ( മണിക്കുട്ടൻ ) മകൻ അനന്ദു ( അപ്പു - 22 ) ആണ് മരിച്ചത്.ബൈക്കിൽ കൂടെ സഞ്ചരിച്ച കുമരകം മറുതാച്ചിക്കൽ ബിജിയുടെ (മത്തച്ചൻ ) മകൻ സീസർ (20) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
രണ്ടാഴ്ച മുന്പ് അടിച്ചിറയിൽ ഒാമിനി വാനുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അടിച്ചിറ ഫോക്സ് വാഗണിൽ മെക്കാനിക്കായി ജോലിചെയ്യുകയായിരുന്നു അനന്ദു . സംസ്കാരം ഇന്നു പത്തിന് വീട്ടുവളപ്പിൽ.അമ്മ: ഷാനി, തയ്യിൽ (വെച്ചൂർ)സഹോദരൻ: അനൂപ് ( വിദ്യാർഥി, കോ: ഓപ്പറേറ്റീവ് കോളജ്, കോട്ടയം)