കായംകുളം: തെങ്ങ് മുറിച്ചു മാറ്റുന്നതിനിടയിൽ തൊഴിലാളി വീണു മരിച്ചു. കായംകുളം ചിറക്കടവം നല്ലാണിക്കൽ കിഴക്കതിൽ പരേതനായ ഗോപാലന്റെ മകൻ അജയൻ (49) ആണ് മരിച്ചത്.
വീടിന് സമീപമുള്ള പുരയിടത്തിലെ തെങ്ങ് മുറിക്കുന്നതിനിടയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: നീതു, നിധിൻ.