തിരുവനന്തപുരം: ഓൾ കേരള സ്വാശ്രയ ഡന്റൽ കോളജ് മാനേജ്മെന്റ് കണ്‍സോർഷ്യത്തിനു കീഴിലുള്ള ഡന്റൽ കോളജുകളിലെ പിജി സീറ്റുകളുടെ ഫീസ് നിശ്ചയിച്ച് ഫീ റഗുലേറ്ററി കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. 2017-18, 2018- 19 അധ്യയനവർഷങ്ങളിലേക്കുള്ള ഫീസ് ആണു നിശ്ചയിച്ചത്.
ഇതനുസരിച്ച് ഈ കോളജുകളിലെ പിജി സീറ്റുകളിലെ വാർഷിക ട്യൂഷൻ ഫീസ് എട്ടര ലക്ഷം രൂപ ആയിരിക്കും. പതിനഞ്ചു ശതമാനം വരുന്ന എൻആർഐ സീറ്റുകളിൽ ഫീസ് 15 ലക്ഷം രൂപയായും നിശ്ചയിച്ചു. രണ്ടു വർഷത്തേക്കും ഒരേ ഫീസ് നിരക്കാണു നിശ്ചയിച്ചിട്ടുള്ളത്. കണ്‍സോർഷ്യത്തിനു കീഴിൽ 12 കോളജുകളാണുള്ളത്.