തിരുവനന്തപുരം : സാംസ്കാരിക വകുപ്പും കേരള ഫോക്ലോര് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ’പൊന്ന്യതങ്കം 2018 ’ പരിപാടിയില്‍ മറുനാടന്‍ മലയാളിയും ഗുജറാത്ത് സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ സീനിയര്‍ ഓഫീസറുമായ മുകുന്ദന് കുറുപ്പിനെ ’കളരി ഗുരുക്കള്‍’ സ്ഥാനം നല്കി ആദരിച്ചു. എറണാകുളം ജില്ലയിലെ മേക്കാട് സ്വദേശിയാണ്.
മുകുന്ദന് കുറുപ്പ് രണ്ടു പതിറ്റാണ്ടുകളായി കേരളത്തിലെ പ്രാചീന ആയുധ വിദ്യയായ കളരിപ്പയറ്റിനെക്കുറിച്ചും പ്രാചീന കളരി ആയോധന ആചാര്യന്മാരെക്കുറിച്ചും കളരി അധ്യാപകരായിരുന്ന സമുദായത്തെക്കുറിച്ചും പഠനം നടത്തി വരുന്ന ചരിത്ര ഗവേഷകന് കൂടിയാണ്. കളരിപ്പയറ്റിനു നല്കിയ സമഗ്രമായ സംഭാവനകളെ പരിഗണിച്ചാണ് ’കളരി ഗുരുക്കള്‍’ അംഗീകാരം നല്‍കിയത്.