തിരുവനന്തപുരം: സർക്കാർ ഉടസ്ഥതയിൽ അരുവിക്കരയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന കുടിവെള്ളം കുപ്പികളിൽ നിറച്ചു വിൽപന നടത്തുന്ന ഫാക്ടറി ഈ വർഷം തന്നെ തുടങ്ങുമെന്നു മന്ത്രി മാത്യു ടി. തോമസ് നിയമസഭയെ അറിയിച്ചു. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനുള്ള പി.ടി. തോമസിന്റെ സ്വകാര്യ ബില്ലിനു മറുപടി പറയുകയായിരുന്നു മന്ത്രി.