തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിൽ രാഷ്ട്രീയ നേതാക്കളുടെ പങ്കിനെ ക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നു വിജിലൻസ് കോടതിയെ അറിയിച്ചു. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ അന്വഷണ പുരോഗതി റിപ്പോർട്ട് മുദ്ര വച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു.
രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ട് ഫയൽ ചെയ്യാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് കഴിഞ്ഞ തവണ മാറ്റിവച്ചിരുന്നു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.