കോഴിക്കോട്: എല്ലാ വ്യവസായ മേഖലകളിലും സ്ഥിരം തൊഴിലിനു പകരം നിശ്ചിതകാല തൊഴിലും കരാര്തൊഴിലും ഏര്‍പ്പെടുത്തി ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ് കേന്ദ്ര ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്ത കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന്റെ നടപടിക്കെതിരെ സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഐഎന്‍ടിയുസി.
എല്ലാ തൊഴിലാളി സംഘടനകളും കേന്ദ്രനയത്തിനെതിരാണെന്നിരിക്കെ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടി സംബന്ധിച്ചു തീരുമാനമെടുക്കുമെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.