കോട്ടയം: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി സെക്രട്ടറിയായി ബൽത്തങ്ങാടി രൂപതയിൽനിന്നുള്ള ബിറ്റി നെടുനിലത്തെ നിയമിച്ചതായി പ്രസിഡന്റ് ബിജു പറയന്നിലം അറിയിച്ചു. മാർച്ച് 26ന് ബൽത്തങ്ങാടി രൂപത കേന്ദ്രത്തിൽ നടക്കുന്ന സീറോ മലബാർ കാത്തലിക് അസോസിയേഷൻ സംഗമം നിയുക്ത ബംഗളൂരു അതിരൂപത ബിഷപ് മാർ പീറ്റർ മച്ചാടോ ഉദ്ഘാടനം ചെയ്യും.
ബൽത്തങ്ങാടി ബിഷപ് മാർ ലോറൻസ് മുക്കുഴി അനുഗ്രഹ പ്രഭാഷണം നടത്തും. ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തും. സെബാസ്റ്റ്യൻ കെ.കെ-പ്രസിഡന്റ്, സോഫി ജേക്കബ്-ജനറൽ സെക്രട്ടറി, ജോർജ് വടക്കേൽ-ട്രഷറർ എന്നിവരെയും തെരഞ്ഞെടുത്തു.
ഭാരവാഹികൾ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുന്പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കും. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, സുള്ളിയ ക്രിസ്ത്യൻ ബാങ്ക് ചെയർമാൻ, ബൽത്തങ്ങാടി താലൂക്ക് അഗ്രികൾച്ചറൽ ബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ സ്ഥാനങ്ങൾ ബിറ്റി വഹിച്ചിട്ടുണ്ട്.