കൊച്ചി: മിഷനെ അറിയാനും സ്നേഹിക്കാനും വളർത്താനുമായി ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ (ജിജിഎം) മിഷൻ കോണ്‍ഗ്രസ് ഏപ്രിൽ 13, 14, 15 തീയതികളിൽ അങ്കമാലിയിലെ വിശ്വജ്യോതി സിഎംഐ പബ്ലിക് സ്കൂളിൽ നടക്കും. മിഷൻ പ്രദേശങ്ങളിലെ ആത്മീയവും ഭൗതികവുമായ സ്ഥിതി അറിയാൻ സഭാമക്കൾക്ക് വേദിയൊരുക്കുകയാണു പരിപാടിയുടെ ലക്ഷ്യമെന്നു കോ ഓർഡിനേറ്റർ പോളി തോമസ്, എസ്. ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മിഷൻ പ്രദേശങ്ങളിൽ നിന്നെത്തുന്ന മിഷണറിമാർ ഒരുക്കുന്ന അനേകം സ്റ്റാളുകൾ ഉൾപ്പെടുന്ന വിപുലമായ മിഷൻ എക്സിബിഷൻ, മിഷൻ പ്രദേശങ്ങളിലേക്കു കടന്നുചെന്നു മധ്യസ്ഥ പ്രാർഥനയിലൂന്നിയ ശുശ്രൂഷകൾ ചെയ്യാൻ തയാറുള്ളവർക്കായി നടത്തുന്ന മിഷൻ ധ്യാനം, മിഷൻ ഗാതറിംഗ്, ദിവ്യകാരുണ്യ ആരാധന, മറ്റു പ്രാർഥനാ ശുശ്രൂഷകൾ എന്നിവയുൾപ്പെടുന്ന മിഷൻ കണ്വൻഷൻ എന്നിവ പതിവുപോലെ മിഷൻ കോണ്‍ഗ്രസിന്റെ ഭാഗമായിരിക്കും.
ബിഷപ് മാർ റാഫേൽ തട്ടിലാണു മിഷൻ കോണ്‍ഗ്രസിന്റെ ചെയർമാൻ. ആർച്ച്ബിഷപ് ഡോ. ജോണ്‍ മൂലേച്ചിറ, ബിഷപ് ജേക്കബ് മാർ ബർണബാസ് എന്നിവരാണ് വൈസ് ചെയർമാന്മാർ.
കലകളും കലാകാരന്മാരും കർത്താവിനായി നിലകൊള്ളണം എന്ന ലക്ഷ്യത്തോടെ മിഷനെക്കുറിച്ചുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്ന മിഷൻ കലോത്സവം മിഷൻ ഹാർവെസ്റ്റ് എന്ന പേരിൽ ആദ്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്.