+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിസിഎൽ ബാലരംഗം

കൊച്ചേട്ടന്‍റെ കത്ത് / കു​രി​ശി​ലേ​ക്കു​ള്ള വ​ഴി സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,ലോ​ക​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം മ​നു​ഷ്യ​ൻ പി​ൻ​തു​ട​രു​ന്ന വ​ഴി​യാ​ണ് കു​രി​ശി​ന്‍റെ വ​ഴി. കു​രി​ശി​ന്‍റെ
ഡിസിഎൽ ബാലരംഗം
കൊച്ചേട്ടന്‍റെ കത്ത് / കു​രി​ശി​ലേ​ക്കു​ള്ള വ​ഴി സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,

ലോ​ക​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം മ​നു​ഷ്യ​ൻ പി​ൻ​തു​ട​രു​ന്ന വ​ഴി​യാ​ണ് കു​രി​ശി​ന്‍റെ വ​ഴി. കു​രി​ശി​ന്‍റെ വ​ഴി പ​ണി​ത​ത് ക്രി​സ്തു​വാ​ണ്. 2018-ൽ 760 ​കോ​ടി 10 ല​ക്ഷ​ത്തി​ലേ​റെ​യാ​യി പെ​രു​കു​ന്ന ലോ​ക ജ​ന​സം​ഖ്യ​യി​ൽ 250 കോ​ടി (30 ശ​ത​മാ​നം) മ​നു​ഷ്യ​ൻ ക്രി​സ്തു​മാ​ർ​ഗം പി​ൻ​തു​ട​രു​ന്ന ക്രി​സ്ത്യാ​നി​ക​ളാ​ണ്.

ക്രി​സ്ത്യാ​നി​ക​ളു​ടെ പ​ദ​വ്യ​വ​ഹാ​ര​ത്തി​ൽ​നി​ന്ന് പൊ​തു​സ​മൂ​ഹം സ്വീ​ക​രി​ച്ച, സാ​ർ​വ​ത്രി​ക സ്വീ​കാ​ര്യ​ത​യു​ള്ള ഒ​രു പ​ദ​മാ​ണ് കു​രി​ശ്. ക്രി​സ്തു​വി​നോ​ളം​ത​ന്നെ സ്വീ​കാ​ര്യ​ത​യു​ള്ള പ​ദ​മാ​യി കു​രി​ശ് വ​ള​ർ​ന്നി​ട്ട് കാ​ല​ങ്ങ​ളാ​യി. കു​രി​ശ് എ​ന്ന പ​ദം ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും സ്വ​ന്തം ദു​രി​ത​ത്തെ സൂ​ചി​പ്പി​ക്കാ​ൻ ഇ​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

മ​ല​യാ‍​ളി​യു​ടെ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ കു​രി​ശ് ഇ​ട​യ്ക്കി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​മു​ണ്ട്. ഓ​രോ വ്യ​ക്തി​യു​ടെ​യും തീ​വ്ര​വും തീ​ക്ഷ്ണ​വു​മാ​യ വൈ​കാ​രി​ക​ത​യു​ടെ കൊ​ടു​മു​ടി​ക​ളി​ലാ​ണ് സാ​ധാ​ര​ണ കു​രി​ശ് ഉ​യി​ർ​ക്കു​ന്ന​ത്. “ എ​ല്ലാ​വ​രും കൂ​ടി എ​ന്ന​യി​ങ്ങ​നെ കു​രി​ശി​ൽ​ക്കേ​റ്റു​ന്ന​തെ​ന്തി​നാ​ണ്?”, ഹൊ ​ഇ​തെ​ന്തൊ​രു കു​രി​ശാ...., എ​ന്‍റെ​യീ​ശ്വ​രാ ഈ ​കു​രി​ശ് ഞാ​ൻ എ​ന്‍റെ തോ​ളി​ൽ​ത്ത​ന്നെ കേ​റി​യ​ല്ലോ, സാ​ര​മി​ല്ല, ഈ ​കു​രി​ശ് ഞാ​ൻ​ത​ന്നെ ചു​മ​ക്കേ​ണ്ട​താ​ണ്” എ​ന്നി​ങ്ങ​നെ ഒ​രു വ്യ​ക്തി അ​യാ​ളു​ടെ ജീ​വി​ത​ത്തി​ലെ വ്യ​സ​ന​ഭാ​ര​ത്തി​ന്‍റെ പ​ര്യാ​യ പ​ദ​മാ​ക്കു​ന്ന​ത് കു​രി​ശി​നെ​യാ​ണ്.
ഓ​രോ മ​നു​ഷ്യ​നും എ​ടു​ത്താ​ൽ പൊ​ങ്ങാ​ത്ത കു​രി​ശു​മാ​യി ജീ​വി​ത​യാ​ത്ര തു​ട​രു​ന്ന​വ​രാ​ണ്. ക്രൈ​സ്ത​വ ലോ​കം അ​ന്പ​തു നോ​ന്പി​ന്‍റെ പ​വി​ത്ര​മാ​യ ധ​ന്യാ​മ​ന​ന​ങ്ങ​ളി​ല​ലി​യു​ന്ന കാ​ല​മാ​ണി​ത്. അ​ടു​ത്ത​യാ​ഴ്ച ക്രൈ​സ്ത​വ​ർ​ക്ക് വി​ശു​ദ്ധ​വാ​ര​മാ​ണ്. വി​ശു​ദ്ധ​വാ​രം കു​രി​ശി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ്.

ഈ ​യാ​ത്ര​യി​ൽ ഒ​രു വി​ശ്വാ​സി ര​ണ്ടു വ​ഴി​ക​ൾ അ​റി​യേ​ണ്ട​തു​ണ്ട്. കു​രി​ശി​ലേ​ക്കു​ള്ള വ​ഴി​യും കു​രി​ശി​ന്‍റെ വ​ഴി​യും!

ക്രി​സ്റ്റോ​ള​ജി​യു​ടെ അ​നു​ധ്യാ​ന​ങ്ങ​ളി​ൽ അ​ലി​യു​ന്ന​വ​ർ അ​റി​യു​ന്നു​ണ്ട്, ക്രി​സ്തു​ത​ന്നെ​യാ​ണ് കു​രി​ശും കു​രി​ശി​ന്‍റെ വ​ഴി​യും കു​രി​ശി​ലേ​ക്കു​ള്ള വ​ഴി​യും!

കു​രി​ശി​ലേ​ക്കു​ള്ള വ​ഴി ദുഃ​ഖ​വെ​ള്ളി​യി​ലേ​ക്കു​ള്ള വ​ഴി​യാ​ണ്. ദുഃ​ഖ​വെ​ള്ളി​യി​ലേ​ക്ക് ക്രി​സ്തു​വി​ന്‍റെ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത് ഓ​ശാ​ന​ഞാ​യ​റി​ൽ​നി​ന്നാ​ണ്. ഓ​ശാ​ന​ഞാ​യ​റി​നു മു​ന്പേ, അ​പ്പം വ​ർ​ധി​പ്പി​ച്ചു ന​ല്കി​യ അ​യ്യാ​യി​ര​ങ്ങ​ളു​ടെ ആ​ര​വ​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​യി​രു​ന്നു.
അ​ത്ഭു​ത​ങ്ങ​ൾ ക​ണ്ട് ക​ണ്ണു​ത​ള്ളി​യ​വ​രും സൗ​ഖ്യം നേ​ടി കൈ​യ​ടി​ച്ച​വ​രും ഉ​യ​ർ​ത്തി​യ ആ​ര​വ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ക്രി​സ്തു ക​ഴു​ത​പ്പു​റ​മേ​റി.

കു​രി​ശി​ലേ​ക്കു​ള്ള വ​ഴി ഒ​രി​ക്ക​ലും ഓ​ശാ​ന​യി​ലൊ​ടു​ങ്ങു​ന്നി​ല്ല. ഓ​ശാ​ന വി​ളി കേ​ട്ട​വ​ർ, ക്രി​സ്തു​വി​ന്‍റെ ക്രി​സ്തു​വി​ന്‍റെ ശു​ശ്രൂ​ഷാ പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ ക​ഴു​ത​പ്പു​റ​മേ​റി​യ​വ​ർ എ​ല്ലാം ഓ​ശാ​ന​യു​ടെ ആ​ര​വ​ങ്ങ​ളി​ൽ​നി​ന്നി​റ​ങ്ങി പെ​സ​ഹാ​യു​ടെ വാ​ഴ്ത്ത​ലി​ന്‍റെ​യും വ​ര​വി​ഹി​ത വി​ത​ര​ണ​ത്തി​ന്‍റെ​യും വ​ഴി​യി​ലൂ​ടെ കു​രി​ശി​ലേ​ക്കെ​ത്തു​ക​യാ​ണ്. ഓ​ശാ​ന​ക്ക​ഴു​ത​യു​ടെ പു​റ​ത്തു ക​യ​റാ​ൻ അ​ഭി​ഷേ​കം ല​ഭി​ച്ച​വ​ർ​ക്കെ​ല്ലാം ഇ​രി​പ്പു​റ​യ്ക്കു​ന്ന​തി​നു മു​ന്പേ, ആ​ത്മാ​വി​ൽ ഒ​രു ത​രി​പ്പു തു​ട​ങ്ങും. കു​രി​ശി​ലേ​ക്കോ​ടി​യ​ണ​യാ​ൻ. ആ​ർ​പ്പു​വി​ളി​ക​ളു​ടെ ആ​ര​വ​ങ്ങ​ളി​ൽ​നി​ന്ന് കൊ​ല​വി​ളി​ക​ൾ​ക്കി​ട​യി​ലെ ശൂ​ന്യ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ആ​ർ​ത്ത​നാ​ദ​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​ര​മാ​ണ് ഒ​രു വി​ശ്വാ​സി​ക്ക് കു​രി​ശി​ലേ​ക്കു​ള്ള ദൂ​രം.

കാ​ര​ണം, ക്രി​സ്തു ഗു​രു​വാ​ണ്. ഗു​രു പ​ക​രു​ന്ന​ത് ഗു​രു​ത്വ​മാ​ണ്. ക്രി​സ്തു എ​ന്ന ഗു​രു പ​ക​രു​ന്ന ഗു​രു​ത്വ​ത്തി​ന് അ​പാ​ര​മാ​യ ആ​ക​ർ​ഷ​ണ​മു​ണ്ട്. ഇ​താ​ണ് ഓ​രോ ക്രി​സ്ത്യാ​നി​യും അ​നു​ഭ​വി​ക്കു​ന്ന ശി​ഷ്യ​ത്വ​ത്തി​ന്‍റെ ഗു​രു​ത്വാ​ക​ർ​ഷ​ണം. ക്രി​സ്തു​വി​നെ അ​നു​ഗ​മി​ക്കു​ന്ന​വ​ർ​ക്ക​ല്ല, അ​നു​ഭ​വി​ക്കു​ന്ന ക്രി​സ്ത്യാ​നി​ക​ൾ​ക്ക​റി​യാം, ക്രി​സ്തു മ​രി​ക്കു​ന്നി​ല്ലെ​ന്ന്. ക്രി​സ്തു എ​ന്ന​ത് മ​നു​ഷ്യാ​സ്തി​ത്വ​ത്തി​ന്‍റെ അ​ഗാ​ധ വ്യ​സ​ന​ങ്ങ​ളു​ടെ ആ​ദ്യ പ​ര്യാ​യ​മാ​യി സ​മ​യ-​കാ​ല പ​രി​മി​തി​ക​ളു​ടെ ബ​ഹി​രാ​കാ​ശ​ത്ത് സ്വ​യം എ​ഴു​ത​പ്പെ​ടു​ന്ന​ത് തി​രു​നാ​മാ​ണ്, എ​ന്ന്! കു​രി​ശ്, കി​ട​പ്പാ​ടം ഉ​പേ​ക്ഷി​ച്ച​വ​ന്‍റെ കി​ട​ക്ക​യാ​ണ്. കു​രി​ശി​ലേ​ക്കു​ള്ള വ​ഴി, സ്വ​യം മു​റി​ഞ്ഞ ഗു​രു​വി​ന്‍റെ പാ​ദം ഹൃ​ദ​യ​ത്തി​ൽ പ​തി​ഞ്ഞ​തി​ന്‍റെ കാ​ഴ്ച​യാ​ണ്.

ഈ ​കാ​ഴ്ച ഈ​ശ്വ​ര​വി​ശ്വാ​സി​ക​ളാ​യ ഏ​വ​ർ​ക്കും അ​നു​ഭ​വി​ക്കാ​ൻ ക​ഴി​യു​ന്ന അ​നു​ഭൂ​തി​യാ​ണ് ഉ​ത്ഥാ​നം. ‌ഏ​വ​ർ​ക്കും ഉ​യി​ർ​പ്പു​തി​രു​നാ​ളി​ന്‍റെ ആ​ശം​സ​ക​ൾ

സ്വന്തം കൊച്ചേട്ടൻ


ഡിസിഎൽ ക്യാന്പുകൾ ഏപ്രിൽ മൂന്നു മുതൽ

കോട്ടയം: മധ്യവേനൽ അവധിക്കാലത്തു ദീപിക ബാലസഖ്യം സംഘടിപ്പിച്ചുന്ന നേതൃത്വപരിശീലന ക്യാന്പുകൾ‌ ഏപ്രിൽ 3 മുതൽ വിവിധ പ്രവിശ്യാകേന്ദ്രങ്ങളിൽ നടക്കും. ക്യാന്പുകളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസിഎൽ പ്രവിശ്യാ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടുക.
ഏപ്രിൽ 3, 4, 5 ഹോളിഏഞ്ചൽസ് പബ്ലിക് സ്കൂൾ, അടൂർ
ഏപ്രിൽ 5, 6, 7 അസീസി ഹയർ സെക്കൻഡറി സ്കൂൾ, തലക്കോട്ടുകര, തൃശൂർ
ഏപ്രിൽ 9, 10, 11 അൽഫോൻസ സീനിയർ സെക്കൻഡറി സ്കൂൾ, താമരശേരി, കോഴിക്കോട്
ഏപ്രിൽ 10, 11, 12 13 സെന്‍റ് ജോസഫ്സ് കോൺവന്‍റ് സ്കൂൾ, കല്പറ്റ, വയനാട്
ഏപ്രിൽ 11, 12, 13, 14 സന്ദേശ് ഭവൻ, തലശേരി, കണ്ണൂർ
ഏപ്രിൽ 11, 12,13 സാൻജോസ് പബ്ലിക് സ്കൂൾ ചൂണ്ടച്ചേരി, പാല
ഏപ്രിൽ 17, 18, 19 സെന്‍റ് തോമസ് ഹയർ‌ സെക്കൻഡറി സ്കൂൾ, ഇരട്ടയാർ
ഏപ്രിൽ 26, 27, 28 നിർമ്മല റിന്യുവൽ സെന്‍റർ, പാറത്തോട്, കാഞ്ഞിരപ്പള്ളി


പ്ര​പ​ഞ്ച​മാ​ന​സം' പ്രീ ​പ​ബ്ലി​ക്കേ​ഷ​ൻ ബു​ക്കിം​ഗ് തു​ട​രു​ന്നു

കോ​ട്ട​യം: ദീ​പി​ക​യു​ടെ വി​ദ്യാ​ഭ്യാ​സ സ​പ്ലി​മെ​ന്‍റാ​യ ചോ​ക്ലേ​റ്റി​ൽ ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​ൻ എ​ഴു​തി​യ പ്ര​സ​ഗ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​യ പ്ര​പ​ഞ്ച​മാ​ന​സം എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്രീ ​പ​ബ്ലി​ക്കേ​ഷ​ൻ ബു​ക്കിം​ഗ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ചോ​ക്ലേ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച നാ​നൂ​റോ​ളം പ്ര​ത്യേ​ക ദി​നാ​ച​ര​ണ പ്ര​സം​ഗ​ങ്ങ​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത മു​ന്നൂ​റ്റി​യ​ന്പ​തോ​ളം പ്ര​സം​ഗ​ങ്ങ​ളാ​ണ് സ​മാ​ഹാ​ര​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​സം​ഗി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഈ ​വൈ​ജ്ഞാ​നി​ക ഗ്ര​ന്ഥം ഏ​റെ ഉ​പ​യോ​ഗ​പ്ര​ദ​മാ​ണ്.

700 രൂ​പ​യു​ടെ ഈ ​പു​സ്ത​ക​ത്തി​ന്‍റെ പ്രീ ​പ​ബ്ലി​ക്കേ​ഷ​ൻ വി​ല 499 രൂ​പ​യാ​ണ്. ദീ​പി​ക ചി​ൽ​ഡ്ര​ൻ​സ് ലീ​ഗ് എ​ന്ന പേ​രി​ൽ കോ​ട്ട​യ​ത്തു മാ​റാ​വു​ന്ന ഡി​ഡി / മ​ണി​യോ​ർ​ഡ​ർ, ഡി​സി​എ​ൽ, ദീ​പി​ക, കോ​ട്ട​യം -1, എ​ന്ന വി​ലാ​സ​ത്തി​ൽ ഡി​സി​എ​ൽ കേ​ന്ദ്ര ഓ​ഫീ​സി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9387689410 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.


മൂലമറ്റം മേഖലാ ഉപന്യാസ മത്സരം ജൂലിയ കെ. ജോസഫ് വിജയി



മൂ​ല​മ​റ്റം: ഡി​സി​എ​ൽ മൂ​ല​മ​റ്റം മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സം​സ്ഥാ​ന​ത​ല ഉ​പ​ന്യാ​സ​മ​ത്സ​ര​ത്തി​ൽ കു​റ​വി​ല​ങ്ങാ​ട് ന​സ്ര​ത്ത്ഹി​ൽ ഡി​പോ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ജൂ​ലി​യ കെ. ​ജോ​സ​ഫ് ഒ​ന്നാം​സ്ഥാ​നം നേ​ടി.

ക​ണ​മ​ല സെ​ന്‍റ് തോ​മ​സ് യു.​പി. സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ന്ന​മ്മ ക്ലീ​റ്റ​സി​നാ​ണ് ര​ണ്ടാം​സ്ഥാ​നം. ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് എ​ച്ച്.​എ​സ്.​എ​സി​ലെ ജോ​യ​ൽ സെ​ബാ​സ്റ്റ്യ​നും ക​യ്യൂ​ർ ക്രി​സ്തു​ജ്യോ​തി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ റ്റെ​ൽ ഷാ​ജ​നും മൂ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ജേ​താ​ക്ക​ൾ​ക്ക് മെ​മ​ന്‍റോ​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്കു​മെ​ന്ന് ഓ​ർ​ഗ​നൈ​സ​ർ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9497279347 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.