മറയൂർ: കുരങ്ങണി കാട്ടുതീ അപകടത്തിൽ മരണസംഖ്യ പതിനെട്ടായി. ചെന്നൈ സ്വദേശിനിയായ ജയശ്രീ(34) യാണ് ഇന്നലെ മരിച്ചത്. 11നു നടന്ന അപകടത്തിൽ പൊള്ളലേറ്റ് മധുര രാജാജി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ജയശ്രീയെ 16ന് ആംബുലൻസ് ഹെലികോപ്റ്റർ മുഖേന കോയന്പത്തൂർ ഗംഗൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 60 ശതമാനം പൊള്ളലേറ്റിരുന്ന ജയശ്രീ ചെന്നൈ ട്രക്കിംഗ് ക്ലബ്ബ് അംഗമായിരുന്നു.