കോന്നി: മസ്കറ്റിൽ മലയാളി യുവാവിനെ താമസി ച്ചിരുന്ന ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെ ത്തി.കോന്നി വകയാർ കൊച്ചുമങ്ങാട്ടു മണ്ണിൽ ഏബ്രഹാം- തങ്കമ്മ ദന്പതികളുടെ മകൻ ബിനോയ് എബ്രഹമിനെയാണ്(43) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷാർജയിലെ റിനാർട്ടേ കിച്ചണ്‍ എക്വിപ്മെന്റ് കന്പനിയിൽ ജോലിചെയ്യുന്ന ഇദ്ദേഹം ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് മസ്കറ്റിലെത്തിയതായിരുന്നു.ഹോട്ടൽ മുറി തുറക്കാതിരുന്നതിനെ തുടർന്ന് ജീവനക്കാർ മുറി തുറക്കുന്പോൾ ബിനോയിയെ മരിച്ചനിലയിൽ കണ്ടെത്തു കയായിരുന്നു.ഷാർജയിൽ നിന്നെത്തിയ കന്പനി പ്രതിനിധികൾ മസ്കറ്റ് ഇന്ത്യൻ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടത്തി വരുന്നു. ഭാര്യ രാജി ജോയ്.