കൊച്ചി: ബിഎസ്സി, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് യൂണിവേഴ്സിറ്റി പരീക്ഷകളിൽ എറണാകുളം ലൂർദ് ഹോസ്പിറ്റലിനു കീഴിലുളള ലൂർദ് കോളജ് ഓഫ് നഴ്സിംഗ്, സിദ്ധി സദൻ 100 ശതമാനം വിജയത്തോടെ അപൂർവ നേട്ടം കൈവരിച്ചു. 2010ൽ സ്ഥാപിതമായ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ആദ്യമായാണ് ഒന്നാം വർഷ ബിഎസ്സി വിദ്യാർഥികൾ 100 ശതമാനം വിജയം കരസ്ഥമാക്കുന്നത്. പോസ്റ്റ് ബേസിക് ബിഎസ്സി അടക്കമുളള മറ്റ് ബാച്ചുകളും 98 ശതമാനം ഫസ്റ്റ് ക്ലാസോടെയാണ് പൂർണവിജയം കൈവരിച്ചത്.
ലൂർദ് നഴ്സിംഗ് കോളജിന്റെ ട്രിപ്പിൾ ഈവന്റായ - ദീപം തെളിക്കൽ, ബിരുദദാന ചടങ്ങ്, കോളജ് ഡേ എന്നീ പരിപാടികളിൽ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് ഡീൻ ഡോ. വി.വി. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
കോളജിന്റെ ഈ മികച്ച നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ലൂമെൻ എന്ന കോളജ് മാഗസിന്റെ പ്രകാശനം നിർവഹിക്കുകയും ചെയ്തു.