തിരുവനന്തപുരം: വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ ആഭിമുഖ്യത്തിൽ നാളെ സംസ്ഥാനത്തു ഭൗമദിനം ആചരിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ ദിവസം വീടുകളിലെയും ഓഫീസുകളിലെയും വൈദ്യുതി വിളക്കുകൾ രാത്രി 8.30 മുതൽ 9.30 വരെ ഓഫ് ചെയ്ത് ഊർജസംരക്ഷണത്തിന് ഊന്നൽ നൽകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡബ്ല്യുഡബ്ല്യുഎഫ് സ്റ്റേറ്റ് ഡയറക്ടർ രഞ്ജൻ മാത്യു വർഗീസ് പറഞ്ഞു.