തിരുവനന്തപുരം: കേരള ജല അഥോറിറ്റിയിലെ അദാലത്തുകളിൽ തീർപ്പാക്കുന്ന പരാതികളിലുള്ള തുക ഒടുക്കാനായി എല്ലാ റവന്യൂ സെന്ററുകളും പൊതു അവധി ദിവസങ്ങളായ ഈ മാസം 29 നും 30 നും തുറന്നു പ്രവർത്തിക്കുമെന്നു മാനേജിംഗ് ഡയറക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു.
ജല അഥോറിറ്റിയുടെ എല്ലാ റവന്യൂ ഡിവിഷനുകളിലും ഗാർഹിക, ഗാർഹികേതര ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായുള്ള അദാലത്തുകൾ നടന്നു വരികയാണ്. ഇതനുസരിച്ചു പണം അടയ്ക്കുന്നതിനുള്ള അവസാന തീയതി 31നാണ്. ഇതിനു തൊട്ടു മുൻപു വരുന്ന 29, 30 തീയതികൾ പൊതു അവധിയായതിനാൽ ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായാണു റവന്യു സെന്ററുകൾ തുറക്കുന്നതെന്നും എംഡി അറിയിച്ചു.