തലശേരി: ഐഎസ് ബന്ധത്തെത്തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു റിമാൻഡിൽ കഴിയുന്ന മൂന്നു പ്രതികളെ തലശേരിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. തലശേരി സ്വദേശി അറബി ഹംസ, മുണ്ടേരിമെട്ട സ്വദേശികളായ റാഷിദ് , മിഥ്ലാജ് എന്നിവരെയാണ് സംഘം തലശേരിയിലും കണ്ണൂരിലുമെത്തിച്ചു തെളിവെടുത്തത്. ഡിവൈഎസ്പിമാരായ വിക്രം, അബ്ദുള്‍ഖാദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളുമായി തെളിവെടുപ്പിനെത്തിയത്.