തിരുവനന്തപുരം: ഈ മാസം 28, 29 ഏപ്രിൽ ഒന്ന് തീയതികളിൽ ചെന്നൈയ്ക്കും എറണാകുളത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കും. ചെന്നൈ സെൻട്രൽ മുതൽ എറണാകുളം ജംഗ്ഷൻ വരെ സുവിധാ സ്പെഷൽ ട്രെയിൻ (82641) 28ന് രാത്രി എട്ടിന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 8.45 ന് എറണാകുളം ജംഗ്ഷനിൽ എത്തും.
എറണാകുളം ജംഗ്ഷനും ചെന്നൈ സെൻട്രലിനുമിടയിൽ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (06060) 29നു രാത്രി 7.30 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.30 ന് ചെന്നൈ സെൻട്രലിൽ എത്തും. ചെന്നൈ എഗ്മോറിനും എറണാകുളം ജംഗ്ഷനും ഇടയിൽ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (06067) അടുത്ത മാസം ഒന്നിനു രാത്രി 10.15 ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടും.