തിരുവനന്തപുരം: കുടിവെള്ളത്തിനു വില കൂട്ടില്ലെന്ന് മന്ത്രി മാത്യു ടി. തോമസ്. ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആയിരം ലിറ്റർ വെള്ളത്തിന് നാലു രൂപയാണ് നിലവിൽ ഈടാക്കുന്ന വില. വാട്ടർ അഥോറിറ്റി വർഷം തോറും 360 കോടി രൂപ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.