ആലപ്പുഴ: ദേശീയ വോളിബോൾ ടീം മുൻ കോച്ചും എസ്എൻഡിപി യോഗം അന്പലപ്പുഴ യൂണിയൻ പ്രസിഡന്റുമായ കലവൂർ എൻ. ഗോപിനാഥ് (84) ഓർമയായി. സംസ്കാരം ഇന്നു വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ. ഭാര്യ: പി.കെ. പിങ്കി (റിട്ട. അധ്യാപിക). മക്കൾ: ബിനു (പിആൻഡ്ടി ദേശീയ വോളി ടീം ക്യാപ്റ്റൻ), ബിജു (കെഎസ്ഇബി വോളിബോൾ ടീം അംഗം), ബീന (കണിച്ചുകുളങ്ങര സ്കൂൾ അധ്യാപിക).
1935 ഒാഗസ്റ്റ് 15ന് കലവൂർ വേലിക്കകത്ത് നാരായണന്റെയും നാരായണിയുടെയും മകനായി ജനിച്ച ഗോപിനാഥ്, 18-ാം വയസിൽ വ്യോമസേനയിൽ ഉദ്യോഗസ്ഥനായി. 1969ൽ വിരമിക്കുന്നതുവരെയും പിന്നീടും ഇന്ത്യൻ വോളിബോളിന്റെ തലപ്പത്ത് ഗോപിനാഥ് ഉണ്ടായിരുന്നു. ജിമ്മിജോർജ് അടക്കം ഒരുപിടി പ്രതിഭകളുടെ പരിശീലകൻ കൂടിയായിരുന്നു ഇദ്ദേഹം. എയർഫോഴ്സിൽ ചേർന്ന ശേഷം സിലോണ്‍ ടീമുമായുള്ള മത്സരത്തിലാണ് ഗോപിനാഥ് ആദ്യമായി വോളിബോൾ കുപ്പായമിടുന്നത്. 1959-60 കാലയളവിൽ ഗോപിനാഥ് അംഗമായ സർവീസസ് ടീം ദേശീയ ചാന്പ്യൻമാരായി. 66-67 കാലയളവിൽ സർവീസസ് ടീമിന്റെ പരിശീലകനായി. തമിഴ്നാട്ടിലെ ആവഡിയിലുള്ള എയർഫോഴ്സ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയം ഗോപിനാഥിന്റെ പേരിലാണ് അറിയപ്പെടുന്നത്.
1972-ൽ ഗോപിനാഥ് കേരള യൂണിവേഴ്സിറ്റി വോളി പരിശീലകനായി. 73 മുതൽ 79 വരെ കേരള യൂണിവേഴ്സിറ്റി ഇന്റർ യൂണിവേഴ്സിറ്റി ചാന്പ്യൻമാരായത് ഈ മികവിലായിരുന്നു. 1984 മുതൽ എംജി യൂണിവേഴ്സിറ്റിയുടെ പരിശീലകനായി. 85ൽ ഗോപിനാഥ് ഇന്ത്യൻ യൂണിവേഴ്സിറ്റി പരിശീലകനായിരിക്കെ ഫെഡറേഷൻ കപ്പിലും ഡിപ്പാർട്ട്മെന്റൽ ചാന്പ്യൻഷിപ്പിലും ടീം ജേതാക്കളായി.
1989 മുതൽ 92 വരെ ഇന്ത്യൻ യൂണിവേഴ്സിറ്റി വനിതാ വോളി ടീം പരിശീലകനായിരുന്നു.
ദീർഘകാലം എസ്എൻഡിപി യോഗം കലവൂർ 329-ാം നന്പർ ശാഖാ പ്രസിഡന്റായിരുന്നു. 2002ൽ ആണ് അന്പലപ്പുഴ യൂണിയൻ പ്രസിഡന്റാവുന്നത്. തുടർന്നിങ്ങോട്ട് ജില്ലയിലെ സാമൂഹിക, സാമുദായിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായി. കലവൂരിലെ വീട് കേന്ദ്രീകരിച്ച് കയർ ഉത്പന്ന നിർമാണ ഫാക്ടറി പ്രവർത്തിക്കുന്നുണ്ട്.