അടിമാലി : ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കളില്‍ ഒരാള്‍ മരിച്ചു.അടിമാലി മച്ചിപ്ലാവ് പടയാട്ടില്‍ (വാഴപിള്ളിയില്) വര്‍ക്കിയുടെ മകന് അഡോള്‍ഫി (24) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന പതിനാലാം മൈല്‍ മങ്കുഴിയില്‍ പരേതനായ സുകുവിന്റെ മകന് അനൂപ് (23) ആണ് പരിക്കേറ്റത്.അനൂപിനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി ഏഴിന് ദേശീയപാതയില്‍ പത്താംമൈല്‍ ടൗണിലായിരുന്നു അപകടം. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ വട്ടം തിരിക്കുന്നതിനിടെ കോതമംഗലം ഭാഗത്തുനിന്നും വന്ന ബൈക്ക് കാറില്‍ ഇടിച്ച് കയറുകയായിരുന്നു.സംഭവം കണ്ട നാട്ടുകാര്‍ ഉടനെ പരിക്കേറ്റ രണ്ട് പേരേയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അഡോള്‍ഫി കോതമംഗലത്ത് വച്ചാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അനുപിനെ നാട്ടുകരാണ് ആലുവ ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്.
മരിച്ച അഡോള്‍ഫി ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന യുവാവാണ്.ജോലി കഴിഞ്ഞ് വീട്ടിലേക്കുവരും വഴിയായിരുന്നു അപകടം. അനൂപിന്റെ നില ഗുരുതരമാണ്. ലീലയാണ് അഡോള്ഫിയുടെ അമ്മ.സഹോദരി: ഗ്ലാഡീസ് . മൃതദേഹം കോതമംഗലത്തെ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.