ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ യുവകൊമ്പൻ ശേഷാദ്രി കിണറ്റിൽവീണു ചരിഞ്ഞു. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പാലക്കാട് ശ്രീകൃഷ്ണപുരം തിരുവാഴിയോട് ഉത്തരത്തിൽക്കാവിൽ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിന് എത്തിച്ചതാണ് കൊന്പനെ.
എഴുന്നള്ളിപ്പു കഴിഞ്ഞ് നെറ്റിപ്പട്ടം അഴിച്ച് കൊണ്ടുവരുന്നതിനിടെ ആന പേടിച്ച് ഓടി ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. 28 വയസുണ്ട്. കഴിഞ്ഞ ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആറാട്ട്, പള്ളിവേട്ട ദിവസങ്ങളിൽ എഴുന്നള്ളിച്ചിരുന്നു.