കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴിൽ ഇടുക്കി ജില്ലയിൽ പീരുമേട് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2018-19 അധ്യയന വർഷത്തേക്ക് ഹയർ സെക്കൻഡറി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും (തമിഴ് മീഡിയം) അധ്യാപകരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണേമിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളിൽ ജൂണിയർ അധ്യാപക തസ്തികയിൽ ഓരോ ഒഴിവും ഹൈസ്കൂൾ (തമിഴ് മീഡിയം) വിഭാഗത്തിൽ ഗണിതം, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ, സ്പെഷൽ ടീച്ചർ (ഡ്രോയിംഗ്) റസിഡന്റ് ട്യൂട്ടർ (ആണ്) എന്നീ തസ്തികയിൽ ഓരോ ഒഴിവുമാണുളളത്. ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, മൂലമറ്റം പിഒ, ഇടുക്കി, പിൻ- 685589 വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. നിയമനം ലഭിക്കുന്നവർ സ്ഥാപനത്തിൽ താമസിച്ചു ജോലി ചെയ്യണം. ഏപ്രിൽ അഞ്ചിന് വൈകുന്നേരം അഞ്ചു വരെ അപേക്ഷ സ്വീകരിക്കും.