തിരുവനന്തപുരം: ദുഃഖ ശനിയാഴ്ചയായ മാർച്ച് 31 സംസ്ഥാനത്തെ സ്കൂളുകൾ പ്രവൃത്തിദിനമാക്കാൻ ഇന്നലെ ചേർന്ന ക്യുഐപി മോണിറ്ററിംഗ് കമ്മിറ്റിയിൽ തീരുമാനം. മാർച്ച് 28 നാണ് സ്കൂളുകളിൽ പരീക്ഷ പൂർത്തിയാകുന്നത്.
തുടർന്നു പെസഹാ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ പൊതു അവധിയാണ്. ഈ പശ്ചാത്തലത്തിൽ അധ്യാപകർക്ക് യാത്രയയപ്പ് ഉൾപ്പെടെയുള്ളവ നല്കാനാണ് ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എന്നാൽ, ഈ ദിവസം ക്ലാസുകൾ ഉണ്ടായിരിക്കില്ല.
ഏപ്രിൽ ഒന്നു മുതൽ മധ്യവേനൽ അവധിക്കായി സ്കൂളുകൾ അടയ്ക്കാനും ഡിപിഐ മോഹൻകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗത്തിൽ തീരുമാനിച്ചു.