+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണവ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽനി​ന്നു സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണം: രമേശ് ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​വ്യാ​​​പാ​​​രി​​​ക​​​ളെ ദ്രോ​​​ഹി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ നി​​​ന്ന് സ​​​ർ​​​ക്കാ​​​ർ പി​​​ന്തി​​​രി​​​യ​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​
സ്വ​ർ​ണവ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽനി​ന്നു സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണം: രമേശ് ചെ​ന്നി​ത്ത​ല
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​വ്യാ​​​പാ​​​രി​​​ക​​​ളെ ദ്രോ​​​ഹി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ നി​​​ന്ന് സ​​​ർ​​​ക്കാ​​​ർ പി​​​ന്തി​​​രി​​​യ​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഓ​​​ൾ കേ​​​ര​​​ള ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് സി​​​ൽ​​​വ​​​ർ മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ധ​​​ർ​​​ണ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​വും ജി​​​എ​​​സ്ടി​​​യും ചേ​​ർ​​ന്നു ന​​​ടു​​​വൊ​​​ടി​​​ച്ച സ്വ​​​ർ​​​ണ​​​മേ​​​ഖ​​​ല​​​യെ കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട വാ​​​റ്റ് നി​​​യ​​​മ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന​​​ത് ഒ​​​രു​​​ത​​​ര​​​ത്തി​​​ലും നീ​​​തീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ളെ​​​യാ​​​ണ് ഇ​​​ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്ന​​​ത്. ജി​​​എ​​​സ്ടി​​​യു​​​ടെ അ​​​ധി​​​കാ​​​രം പൂ​​​ർ​​​ണ​​​മാ​​​യും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നാ​​​യി​​​രി​​​ക്കെ പ​​​ഴ​​​യ​​​നി​​​യ​​​മ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ വ്യാപാരിക​​​ളെ ഉ​​​പ​​​ദ്ര​​​വി​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്കം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട വാ​​​റ്റ് നി​​​യ​​​മ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ 2011 മു​​​ത​​​ലു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ വീ​​​ണ്ടും ഹാ​​​ജ​​​രാ​​​ക്ക​​​ാനാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ്വ​​​ർ​​​ണ​​​വ്യാ​​​പാ​​​രി​​​ക​​​ളെ പീ​​​ഡി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ൽനി​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പി​​​ന്മാ​​​റ​​​ണമെ​​​ന്ന ആ​​​വ​​​ശ്യ​​​ം ഉന്ന യിച്ചാണ് ഓ​​​ൾ കേ​​​ര​​​ള ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് സി​​​ൽ​​​വ​​​ർ മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ധ​​​ർ​​​ണ ന​​​ട​​​ത്തി​​​യ​​​ത്.

അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ബി. ഗോ​​​വി​​​ന്ദ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ, ട്ര​​​ഷ​​​റ​​​ർ എ​​​സ്. അ​​​ബ്ദു​​​ൾ നാ​​​സ​​​ർ, ബി. ​​​ഗി​​​രി​​​രാ​​​ജ​​​ൻ, റോ​​​യ് പാ​​​ല​​​ത്ര, സി.​​​വി. കൃ​​​ഷ്ണ​​​ദാ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.