കോട്ടയം: സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടന പുനഃക്രമീകരിച്ച് കൂടുതൽ സമ്മാനങ്ങൾ നല്കുക, വിൽപ്പന കമ്മീഷൻ വർധിപ്പിക്കുക, നറുക്കെടുപ്പ് ലൈവ് ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസിന്റെ (ഐഎൻടിയുസി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന 24 മണിക്കൂർ സത്യഗ്രഹം നാളെ രാവിലെ 10.30ന് ആരംഭിക്കും.
പത്തിനു ലോട്ടറി തൊഴിലാളികൾ യൂണിവേഴ്സിറ്റി കോളജിനു സമീപത്തുനിന്നും പ്രകടനമായി സത്യഗ്രഹ പന്തലിൽ എത്തിച്ചേരും. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എംഎൽഎ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിക്കും.