കൊച്ചി: സംസ്ഥാനത്ത് ഇന്നു മുതൽ നടക്കുന്ന ടോറസ്, ടിപ്പർ അനിശ്ചിതകാല പണിമുടക്കിൽ നിന്ന് ഒരു വിഭാഗം വിട്ടുനിൽക്കും. ടോറസ്, ടിപ്പർ ഉടമകളുടെ സംഘടനയായ കേരള ടിപ്പർ ലോറി ഓപ്പറേറ്റേഴ്സ് ആൻഡ് വർക്കേഴ്സ് കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അജയ് തറയിൽ അറിയിച്ചു.
എറണാകുളം ഡിസിസി ഓഫീസിൽ ചേർന്ന സംസ്ഥാന ജനറൽ കൗണ്‍സിൽ യോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭാരവാഹികളായ എം.എം. അലിയാർ, പി. സൊണാൾജി, റഷീദ് കാച്ചാംകുഴി, ആർ. രഹൻരാജ്, ടി.ഡി. വാസുദേവൻ, അബ്ദുൾ മനാഫ്, തോമസ് പ്ലാശേരി, കെ.എം. പരീത്, പോളി ഫ്രാൻസിസ്, എൻ.എം. ജമാൽ, മുഹമ്മദാലി, എൻ. ജീവകുമാർ എന്നിവർ പ്രസംഗിച്ചു.