കോട്ടയം: "ദി അദർ സൈഡ് ഒാഫ് ദിസ് ലൈഫ്’ എന്ന തന്റെ പുസ്തകത്തിലെ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നു നിഷ ജോസ് കെ. മാണി. തനിക്കെതിരേ നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ കഴന്പില്ലെന്നും പരാമർശത്തിൽനിന്നു പിൻമാറുന്നതായി നവമാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും നിഷ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
അതേസമയം, അപമര്യാദയായി പെരുമാറിയെന്നു പുസ്തകത്തിൽ പരാമർശിക്കുന്ന യുവനേതാവ് താനാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിലും ചില ഓണ്‍ലൈൻ മാധ്യമങ്ങളിലും റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനെതിരേ ഷോണ്‍ ജോർജ് നൽകിയ പരാതി ഡിജിപി ഇന്നലെ റെയിൽവേ പോലീസിനു കൈമാറി.
റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചേക്കുമെന്നറിയുന്നു.