കോട്ടയം: ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ളിലെ തമ്മിലടിക്കു കേരള കോണ്‍ഗ്രസിനെ കരുവാക്കേണ്ടെന്നു കേരള കോണ്‍ഗ്രസ് -എം ജനറൽ സെക്രട്ടറി റോഷി അഗസ്റ്റിൻ എംഎൽഎ. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർഥിയുടെ പരാജയം ഉറപ്പുവരുത്താനുള്ള ശ്രമമാണു വി. മുരളീധരൻ നടത്തുന്നത്.
മെഡിക്കൽ കോഴ ആരോപണത്തിലെ യഥാർഥ പ്രതികളെ വെളിച്ചത്തു കൊണ്ടുവരാനോ ഡൽഹിയിലെ സതീഷ് നായരുമായുള്ള ബന്ധത്തെക്കുറിച്ചു വെളിപ്പെടുത്താനോ വി. മുരളീധരൻ ഇനിയും തയാറായിട്ടില്ല. മുരളീധരനെപ്പോലെയുള്ള കടുത്ത വർഗീയവാദികളാണ് ബിജെപിയിൽനിന്നു ജനങ്ങളെ അകറ്റുന്നതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.