കോട്ടയം: കാനം രാജേന്ദ്രൻ ചരിത്രം മറക്കരുതെന്ന് കേരള കോണ്‍ഗ്രസ് -എം ജനറൽ സെക്രട്ടറി പ്രഫ. എൻ. ജയരാജ് എംഎൽഎ. കേരള കോണ്‍ഗ്രസിനു പാലായിൽ മാത്രം വോട്ടുള്ളതുകൊണ്ടാണോ സിപിഐ സ്ഥാനാർഥികൾ തുടർച്ചയായി വാഴൂരിൽ കേരള കോണ്‍ഗ്രസ് സ്ഥാനാർഥികളോടു തോറ്റുകൊണ്ടിരിക്കുന്നത് എന്നത് കാനം വ്യക്തമാക്കണം.
ഒറ്റയ്ക്കു നിന്നാൽ സിപിഐയുടെ ശക്തി എന്താണെന്ന് ജനങ്ങൾക്കറിയാം. ഇടതുമുന്നണിയിലെ സൂപ്പർസ്റ്റാറാകാൻവേണ്ടി കിരീടം’ സിനിമയിലെ കൊച്ചിൻഹനീഫയുടെ കഥാപാത്രമാകാനാണു കാനം ശ്രമിക്കുന്നതെന്നും ജയരാജ് പറഞ്ഞു.
ഒറ്റയ്ക്കു നിന്നാൽ സിപിഐയുടെ ശക്തി എന്താണെന്ന് ജനങ്ങൾക്കറിയാം. ഇടതുമുന്നണിയിലെ സൂപ്പർസ്റ്റാറാകാൻവേണ്ടി കിരീടം’ സിനിമയിലെ കൊച്ചിൻഹനീഫയുടെ കഥാപാത്രമാകാനാണു കാനം ശ്രമിക്കുന്നതെന്നും ജയരാജ് പറഞ്ഞു.