ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ ബിഡിജെഎസ്-എസ്എൻഡിപി നേതൃത്വവുമായി രഹസ്യചർച്ച നടത്തി. കഴിഞ്ഞദിവസം രാത്രി ഗവ. ഐടിഐ ജംഗ്ഷനു സമീപമുള്ള ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ബിജെപിയോട് സഹകരിക്കാതെ അതൃപ്തി പ്രകടിപ്പിക്കാമെന്ന ബിഡിജെഎസിന്റെ നിയോജകമണ്ഡലം യോഗതീരുമാനത്തിനു പിന്നാലെ നടന്ന ചർച്ചയ്ക്കു രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.
ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജി. ഗോപകുമാർ, സുഭാഷ് വാസു, സംസ്ഥാന കൗണ്‍സിൽ അംഗം സിനിൽ മുണ്ടപ്പള്ളി, എസ്എൻഡിപി ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ പി. ശ്രീരംഗം, കണ്‍വീനർ സുനിൽ വള്ളിയിൽ, വൈസ് ചെയർമാൻ വിജീഷ് മേടയിൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.