കോട്ടയം: കേരള ഫാർമേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ വിവിധ കർഷകപ്രസ്ഥാനങ്ങൾ സംയുക്തമായി ഏപ്രിൽ 18-ന് കൊച്ചിയിൽ കർഷകരക്ഷാ മുന്നേറ്റ അവകാശപ്രഖ്യാപന കൺവൻഷൻ സംഘടിപ്പിക്കുന്നു.
കൊച്ചി ചെന്പുമുക്ക് സെന്റ് മൈക്കിൾസ് ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി മൂവായിരത്തോളം കർഷകസംഘടനാ പ്രതിനിധികളും നേതാക്കളും പങ്കുചേരും.
കാർഷിക കടങ്ങൾ എഴുതിത്തള്ളുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള ന്യായവില കർഷകന് ലഭ്യമാക്കുക, വിള ഇൻഷ്വറൻസിനോടൊപ്പം കർഷക ഇൻഷ്വറൻസും ഏർപ്പെടുത്തുക, റബർ, കുരുമുളക്, ഏലമുൾപ്പെടെ കാർഷികമേഖലയുടെ നടുവൊടിക്കുന്ന രാജ്യാന്തര കരാറുകൾ തിരുത്തുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കർഷകരക്ഷാ മുന്നേറ്റം.
കേരള ഫാർമേഴ്സ് ഫെഡറേഷൻ ചെയർമാൻ ജോർജ് ജെ. മാത്യുവിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന സംസ്ഥാനസമിതി കർഷക കൺവൻഷന്റെ രൂപരേഖ തയാറാക്കി. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ, കേരള ഫാർമേഴ്സ് ഫെഡറേഷൻ വൈസ് ചെയർമാന്മാരായ വി.വി. അഗസ്റ്റിൻ, കെ.സി. ഡോമിനിക് കരിപ്പാപ്പറന്പിൽ, സെക്രട്ടറി ജനറൽ ജോണി മാത്യു പൊട്ടംകുളം, ജനറൽ സെക്രട്ടറി ജോഷി ജോസഫ് മണ്ണിപ്പറന്പിൽ, ട്രസ്റ്റി ജോസഫ് മൈക്കിൾ കള്ളിവയലിൽ, ട്രഷറർ ടോണി കുരുവിള ആനത്താനം എന്നിവർ പ്രസംഗിച്ചു.