തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൈമറി സ്കൂൾ അധ്യാപകർക്ക് എട്ടുദിവസം നീണ്ടു നില്ക്കുന്ന പരിശീലനം നടപ്പാക്കാൻ തീരുമാനം. വിഷയാധിഷ്ടിത ട്രെയിനിംഗ് അഞ്ചു ദിവസവും ഐടി പരിശീലനം മൂന്നു ദിവസവും ഉൾപ്പെടുത്തി എട്ടു ദിവസ പരിശീലനം സംഘടിപ്പിക്കാൻ ക്യുഐപി മോണിറ്ററിംഗ് യോഗത്തിൽ തീരുമാനമായി. രണ്ടു ബാച്ചുകളായാണ് പരിശീലനം ഏപ്രിൽ 23 ആദ്യ ബാച്ചും മേയ് ഏഴിന് രണ്ടാം ബാച്ചും പരിശീലനം നടത്തും.
ഹൈസ്കൂൾ അധ്യാപകർക്ക് നാലു ദിവസം നീണ്ടു നില്ക്കുന്ന പരിശീലനമാണ് ക്രമീകരിച്ചിട്ടുള്ളത്. ഇത് മൂന്നു ബാച്ചുകളായാണ്.
ഏപ്രിൽ എട്ടിന് ആദ്യ ബാച്ചും 14 ന് രണ്ടാം ബാച്ചും 18 ന് മൂന്നാം ബാച്ചും പരിശീലനം ആരംഭിക്കുന്ന തരത്തിലുള്ള ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.