കൊച്ചി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഓൾ കേരള ബ്രാഹ്മിണ്‍ ഫെഡറേഷന്റെ തീരുമാനം നാളെയുണ്ടാകും.
യോഗക്ഷേമ സഭ, ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം, ഗൗഡ സരസ്വത ക്ഷേമസഭ, ശിവദ്വിജ സേവാസമിതി, മലയാള ബ്രാഹ്മണ സമാജം, ഉഡുപ്പി മാധ്വസഭ എന്നീ സംഘടനകളുടെ കൂട്ടായ്മയായ ഓൾ കേരള ബ്രാഹ്മിണ്‍ ഫെഡറേഷന്റെ പ്രത്യേക കൗണ്‍സിൽ നാളെ ചെങ്ങന്നൂരിൽ ചേരും. ചെങ്ങന്നൂർ മണ്ഡലത്തിൽ ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തിൽ കൗണ്‍സിൽ യോഗം തീരുമാനമെടുക്കുമെന്നു സംഘടനാ സെക്രട്ടറി ജനറൽ സുബ്രഹ്മണ്യൻ മൂസത് പത്രക്കുറിപ്പിൽ അറിയിച്ചു.