തൊടുപുഴ: മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ ഉന്നമനത്തിനായി കേന്ദ്ര യുവജനക്ഷേമ, കായിക വകുപ്പിന്റെ കീഴിൽ സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരള നടത്തുന്ന കായിക മേള ഇന്നു മൂലമറ്റം സെന്റ് ജോസഫ്സ് അക്കാദമിയിൽ നടക്കും.
രാവിലെ 9.30നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്തംഗം സി.വി. സുനിത അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.എൽ. ജോസഫ് ഉദ്ഘാടനം ചെയ്യും. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടോമി, സ്പെഷൽ ഒളിന്പിക്സ് കേരള ഏരിയ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ, അക്കാദമി പ്രിൻസിപ്പൽ ഫാ. മൈക്കിൾ ആനക്കല്ലുങ്കൽ, സ്പെഷൽ ഒളിന്പിക്സ് പ്രോഗ്രാം മാനേജർ സിസ്റ്റർ റാണി ജോസ്, ഡയറക്ടർ എം. മണ്‍സൂർ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഫാ. ക്ലീറ്റസ് ടോം ഇടശേരിൽ സിഎംഐ എന്നിവർ പ്രസംഗിക്കും.
സ്പോർട്സ് അക്കാദമിയിലെ വിദ്യാർഥികളും ഭിന്നശേഷിയുള്ള വിദ്യാർഥികളും ഒന്നിച്ച് യൂണിഫൈഡ് പ്രതിജ്ഞ എടുക്കും. വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങിൽ സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി മായ മുഖ്യാതിഥിയായിരിക്കും. കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ നിന്നുള്ള 500 താരങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും.