കൊച്ചി: മദ്യഷാപ്പുകൾ തുറക്കാനുള്ള ഇടതു സർക്കാരിന്റെ പുതിയ നയങ്ങൾക്കു ശക്തമായ തിരിച്ചടി നൽകുമെന്നു കെആർഎൽസിസി സെക്രട്ടേറിയറ്റ് യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിച്ചു. റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ, ഷാജി ജോർജ്, ഫാ. ഫ്രാൻസിസ് സേവ്യർ, ഫാ. തോമസ് തറയിൽ, ആന്റണി ആൽബർട്ട്, സ്മിത ബിജോയ്, ആന്റണി നെറോണ എന്നിവർ പ്രസംഗിച്ചു.