തിരുവനന്തപുരം: യുഎഇയിലേക്കു പോകുന്നവർക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനൊപ്പം റീജണൽ പാസ്പോർട്ട് ഓഫീസിൽ നിന്നു സ്പഷൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന വ്യവസ്ഥ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ യുഎഇ കോണ്‍സുലേറ്റ് ജനറൽക്കു കത്തു നൽകി.