+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​​​ബി സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു​​​ള്ള തീ​​​യ​​​തി 31 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ആം ​​​ആ​​​ദ്മി ബീ​​​മ യോ​​​ജ​​​ന (ആ​​​ബി) സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു​​​ള്ള അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 31 വ​​​രെ ദീ​​​ർ​​
ആ​​​ബി സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു​​​ള്ള  തീ​​​യ​​​തി 31 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ആം ​​​ആ​​​ദ്മി ബീ​​​മ യോ​​​ജ​​​ന (ആ​​​ബി) സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു​​​ള്ള അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 31 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്നു. ആ​​​ബി പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ല​​​വി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ 12 വ​​​രെ പ​​​ഠി​​​ക്കു​​​ന്ന ഐ​​​ടി​​​ഐ ഉ​​​ൾ​​​പ്പെ​​​ടെ പ​​​ര​​​മാ​​​വ​​​ധി ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത.

സ്കൂ​​​ളി​​​ന്‍റെ പ്ര​​​ധാ​​​ന അ​​​ധ്യാ​​​പ​​​ക​​​ൻ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​പേ​​​ക്ഷ ഓ​​​ണ്‍​ലൈ​​​ൻ ആ​​​യി എ​​​ല്ലാ അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി​​​യും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് പ്ര​​​ധാ​​​ന അ​​​ധ്യാ​​​പ​​​ക​​​ൻ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ആ​​​ബി പോ​​​ളി​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ധാ​​​ർ എ​​​ന്നി​​​വ​​​യു​​​ടെ അ​​​സ​​​ൽ കൈ​​​യി​​​ൽ ക​​​രു​​​തേ​​​ണ്ട​​​താ​​​ണ്.

ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു ഡാ​​​റ്റാ എ​​​ൻ​​​ട്രി ഫീ​​​സാ​​​യി 15 രൂ​​​പ അ​​​ക്ഷ​​​യ​​​യി​​​ൽ ന​​​ൽ​​​കേ​​​ണ്ട​​​താ​​​ണ്. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.chiak.org.