മറയൂർ: കൊരങ്ങണിയിൽ കാട്ടുതീയിൽപ്പെട്ടു ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി മരിച്ചു. അറുപതു ശതമാനം പൊള്ളലോടെ മധുര കെന്നറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഈറോഡ് ചിത്രൂർ സ്വദേശി സതീഷ് (29) ആണ് ഇന്നലെ രണ്ടോടെ മരിച്ചത്.
അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രഭുവിന്റെ ഉടമസ്ഥതയിലുള്ള ഈ റോഡ് ആസ്ഥാനമായ ടൂർ ദി ഇന്ത്യാ ഹോളിഡെയ്സ് ട്രെക്കിംഗ് ഗ്രൂപ്പിലെ അംഗമായിരുന്നു മരിച്ച സതീഷ്. ചെന്നൈയിൽ സ്വകാര്യ കന്പനിയിലെ ഐടി ജീവനക്കാരൻ ആയിരുന്നു. ഈറോഡ് ആസ്ഥാനമായ പരിസ്ഥിതി സംഘടനയിലെ പ്രധാനികൂടിയായിരുന്നു അവിവാഹിതനായ സതീഷ്.