ചങ്ങനാശേരി: കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ റുമാറ്റിക് ഹാർട്ട് ഡിസീസ് ദേശീയ കണ്‍വീനറായി ചങ്ങനാശേരി സ്വദേശിയായ ഡോ.അബ്ദുൽ ഖാദറിനെ തെരഞ്ഞെടുത്തു. കോൽക്കത്തിയിൽ നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. രണ്ടു വർഷത്തേക്കാണ് നിയമനം.
സീറോ റുമാറ്റിക് ഫീവർ കേരള-2020 പദ്ധതി പ്രഖ്യാപിച്ചു റുമാറ്റിക് ഫീവർ നിയന്ത്രണത്തിനായി തങ്ങൾ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ അംഗീകാരമാണ് ഇതെന്നു റുമാറ്റിക് ഹാർട്ട് ക്ലബ് സംസ്ഥാന കോ ഒാർഡിനേറ്റർ ഡോ.വി.എൽ ജയപ്രകാശ് അറിയിച്ചു. മെഡിക്കൽ കോളജ് കേന്ദ്രീകരിച്ചു കേരളത്തിൽ റുമാറ്റിക് ഹാർട്ട് ക്ലബിന്റെ പ്രവർത്തനം 1997ൽ തുടക്കം കുറിച്ചത് ഡോ. അബ്ദുൽ ഖാദറിന്റെ ശ്രമഫലമായായിരുന്നു.