തിരുവനന്തപുരം: സുരക്ഷിത കേരളം എന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ മുന്നോടിയായി സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തില്‍ എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കും. കോട്ടയം ജില്ലയില്‍ ഇന്നാണ് ആദ്യ പരിശീലനം. ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും.
പ്രഥമ ശുശ്രൂഷ, ദുരന്തത്തെ അതിജീവിക്കാനുള്ള നൈപുണ്യം, ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ജില്ലാ തലത്തിലുള്ള പരിശീലനങ്ങളില്‍ ചര്‍ച്ചചെയ്യുന്നത്. മാനസിക വെല്ലു വിളി നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കും. ആദ്യ ഘട്ടത്തില്‍ പതിനാലു ജില്ലകളില്‍ നിന്നായി ഏകദേശം 3000 ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളായി കഴിഞ്ഞു.
പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന പ്രൊജക്റ്റ് ഓഫീസറെ (04712331 345) ബന്ധപ്പെടാം. ജില്ലാ തലത്തിലുള്ള പരിശീലനത്തിനായി അതാത് ജില്ലാ കളക്ടറേറ്റിലോ, ഐയുസിഡിഎസിന്റെ ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്ററുമായോ (04812731580) ബന്ധപ്പെടാം.
കാഴ്ച ശക്തി ഇല്ലാത്തവര്‍ക്കായി ബ്രെയില്‍ സന്ദേശങ്ങളും ശബ്ദ രേഖകളും അഥോറിറ്റി തയാറാക്കിയിട്ടുണ്ട്. ശ്രവണ ശക്തി ഇല്ലാത്തവര്‍ക്കായി ആംഗ്യ ഭാഷയില്‍ ഉള്ള സന്ദേശങ്ങളും ഒരുങ്ങിയിട്ടുണ്ട്. നിഷ് തിരുവനന്തപുരം, കേരളം ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് എന്നീ സ്ഥാപനങ്ങളുടെ സഹകണത്തോടെയാണ് ഇതു തയാറാക്കിയത്.
കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി 2016 ല്‍ ആരംഭിച്ച പദ്ധതിയാണ് ‘ദുരന്ത നിവാരണത്തില്‍ ഭിന്നശേഷിക്കാരുടെ ശാക്തീകരണം’. ഇതിനായി സംസ്ഥാന തലത്തില്‍ വിവിധ ശില്പശാലകള് സംഘടിപ്പിച്ചിരുന്നു. ഭിന്നശേഷിക്കാരുമായി കൂടിയാലോചനകളും നടത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ അഥോറിറ്റി ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ദുരന്തത്തിനു മുമ്പും ദുരന്ത സമയത്തും ശേഷവും ഭിന്നശേഷിക്കാരെ എങ്ങനെ സംരക്ഷിക്കാനാകും എന്നതിന്റെ മാര്‍ഗരേഖകള്‍ ഈ കൈപ്പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരായവരെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളുടെ മുഖ്യ ധാരയില്‍ കൊണ്ടുവരുന്നതിനും, അവരെ അതിന്റെ എല്ലാ മേഖലകളിലും ഉള്‍പ്പെടുത്തുന്നതിനും ഈ പദ്ധതി ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി ഏകദേശം 140 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം പരിശീലനം നല്കി. ഇതു കൂടാതെ സന്നദ്ധ സംഘടനകള്‍ക്കും ഈ പരിശീലനം നല്‍കിയിട്ടുണ്ട്.