നെടുങ്കണ്ടം: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കൂട്ടാർ അന്പാട്ടുകുന്നേൽ ചന്ദ്രബാബുവിന്റെ മകൻ ശ്യാം (ഉണ്ണി-24) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ബാലഗ്രാം ലിറ്റിൽ സ്റ്റോർ ജംഗ്ഷനിലാണ് അപകടം. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന കാറുമായി ശ്യാം സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ബാലഗ്രാമിൽനിന്നു കൂട്ടാറിന് പോകുകയായിരുന്നു ശ്യാം. കയറ്റം കയറിവന്ന ബൈക്ക് കാറുമായും തുടർന്ന് ബസുമായും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെയും ബസിന്റെയും ടയറുകൾ പൊട്ടുകയും ചെയ്തു.
തെറിച്ചുവീണ ശ്യാമിനെ ഉടൻതന്നെ തൂക്കുപാലത്തെയും കട്ടപ്പനയിലെയും ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ശ്യാമളയാണ് മാതാവ്. സഹോദരൻ: രാഹുൽ.