പെരുന്പാവൂർ: എംസി റോഡിലെ മലമുറിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പാലക്കാട് ശ്രീപഥം ഗോപിദാസിന്റെ മകൻ ദീപക് (26) ആണ് മരിച്ചത്. ഗോപിദാസിനും ഭാര്യ സുജാതയ്ക്കും പരിക്കേറ്റു. ഇവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. ഗോപിദാസ് ഒറ്റപ്പാലം എക്സൈസ് ഇൻസ്പെക്ടറാണ്. ഇദ്ദേഹവും കുടുംബവും മൂവാറ്റുപുഴയിൽനിന്ന് പാലക്കാടിനു പോവുകയായിരുന്നു.
മൂവാറ്റുപുഴ ഭാഗത്തേക്കുപോയ കെഎസ്ആർടിസി ബസാണ് ഇടിച്ചത്. കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മൂവാറ്റുപുഴ ഭാഗത്തേക്കുപോയ കെഎസ്ആർടിസി ബസാണ് ഇടിച്ചത്. കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.