+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഞ്ജു വാ​ര്യ​രു​ടെ സി​നി​മ ഷൂ​ട്ടിം​ഗ് ക​ണ്ട് നി​ന്ന് അ​മ്മ​യെ മ​ക​ൻ മ​റ​ന്നു; അ​വ​സാ​നം..

പെ​ൻ​ഷ​ൻ വി​വ​രം അ​റി​യാ​ൻ അ​മ്മ​യ്ക്കൊ​പ്പം ട്ര​ഷ​റി​യി​ൽ എ​ത്തി​യ മ​ക​ൻ മ​ഞ്ജു​വാ​ര്യ​രു​ടെ സി​നി​മ ഷൂ​ട്ട് ക​ണ്ട് നി​ന്ന് അ​മ്മ​യെ മ​റ​ന്നു. വ്യാ​ഴാ​ഴ്ച മ​ല​യി​ൻ​കീ​ഴി​ലാ​ണ് സം​ഭ​വം. വി​ള​യൂ​ർ​ക്ക
മ​ഞ്ജു വാ​ര്യ​രു​ടെ സി​നി​മ ഷൂ​ട്ടിം​ഗ് ക​ണ്ട് നി​ന്ന് അ​മ്മ​യെ മ​ക​ൻ മ​റ​ന്നു; അ​വ​സാ​നം..

പെ​ൻ​ഷ​ൻ വി​വ​രം അ​റി​യാ​ൻ അ​മ്മ​യ്ക്കൊ​പ്പം ട്ര​ഷ​റി​യി​ൽ എ​ത്തി​യ മ​ക​ൻ മ​ഞ്ജു​വാ​ര്യ​രു​ടെ സി​നി​മ ഷൂ​ട്ട് ക​ണ്ട് നി​ന്ന് അ​മ്മ​യെ മ​റ​ന്നു. വ്യാ​ഴാ​ഴ്ച മ​ല​യി​ൻ​കീ​ഴി​ലാ​ണ് സം​ഭ​വം. വി​ള​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ.

അ​മ്മ ട്ര​ഷ​റി ഒ​ഫീ​സി​ൽ പോ​യ സ​മ​യം സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന സി​നി​മ ഷൂ​ട്ടിം​ഗ് കാ​ണാ​ൻ മ​ക​ൻ പോ​യി. കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ അ​മ്മ മ​ക​നെ ക​ണ്ടി​ല്ല. ഫോ​ണും മ​ക​ന്‍റെ കൈ​വ​ശ​മാ​യി​രു​ന്ന​തി​നാ​ൽ വി​ളി​ക്കു​വാ​നും സാ​ധി​ച്ചി​ല്ല.

കു​റേ സ​മ​യം കാ​ത്തു നി​ന്ന ഇ​വ​ർ ഓ​ട്ടോ​യി​ൽ ക​യ​റി വീ​ട്ടി​ലേ​ക്ക് പോ​യി. എ​ന്നാ​ൽ വീ​ടി​രി​ക്കു​ന്ന സ്ഥ​ലം ഇ​വ​ർ​ക്ക് ഓ​ർ​ത്തെ​ടു​ക്കു​വാ​നാ​യി​ല്ല. കു​റെ സ​മ​യം ഓ​ട്ടോ​യി​ൽ ക​റ​ങ്ങി​യ​തി​ന് ശേ​ഷം ഡ്രൈ​വ​ർ ഇ​വ​രെ വ​ഴി​യി​ൽ ഇ​റ​ക്കി വി​ട്ടു.

വ​ഴി​യ​രി​കി​ൽ നി​ന്ന ഇ​വ​രോ​ട് സ​മീ​പ​വാ​സി​ക​ൾ കാ​ര്യം തി​ര​ക്കി. ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. അ​മ്മ​യു​ടെ കൈ​യി​ലെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സി​ന് മ​ക​ന്‍റെ ഫോ​ണ്‍ ന​മ്പ​ർ ല​ഭി​ച്ചു. വി​ളി​ച്ച​പ്പോ​ൾ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര പ​രി​സ​ര​ത്ത് സി​നി​മ ഷൂ​ട്ടിം​ഗ് കാ​ണു​ക​യാ​ണെ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച മ​ക​നെ ഉ​പ​ദേ​ശി​ച്ച പോ​ലീ​സ് അ​മ്മ​യ്ക്കൊ​പ്പം വി​ടു​ക​യായിരുന്നു.