ചങ്ങനാശേരി: കുടുംബങ്ങളെ പ്രത്യേകിച്ചു യുവതലമുറയെ നാശത്തിലേക്കു നയിക്കുന്ന സർക്കാരിന്റെ പുതിയ മദ്യനയം പ്രതിഷേധാർഹമാണെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. മദ്യനയത്തിലെ പുതിയ സമീപനം തിരുത്താൻ സംസ്ഥാന സർക്കാർ സന്നദ്ധമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.