കോട്ടയം: കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച മൂലം നട്ടം തിരിയുന്ന കർഷകരോടു കേന്ദ്രസർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നു കേരള കോണ്ഗ്രസ് -എം വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹനയങ്ങൾക്കെതിരെ കർഷകയൂണിയൻ-എം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോട്ടയം ഹെഡ്പോസ്റ്റോഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെല്ലു സംഭരിച്ച് കർഷകർക്കു ന്യായവില ലഭ്യമാക്കണം. റബറിനു ചുരുങ്ങിയ ഇറക്കുമതി വില കിലോഗ്രാമിന് 200 രൂപയാക്കണമെന്നും എംപി ആവശ്യപ്പെട്ടു. കർഷകയൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട് അധ്യക്ഷത വഹിച്ചു. ജോസഫ് എം.പുതുശേരി, തോമസ് ചാഴിക്കാടൻ, സണ്ണി തെക്കേടം, ജോബ് മൈക്കിൾ, വിജി എം. തോമസ്, സ്റ്റീഫൻ ജോർജ്, സാം ഈപ്പൻ, കെ.പി ജോസഫ്, ജോസ് പുത്തൻകാല, ജോസഫ് ചാമക്കാല, സജി മഞ്ഞക്കടന്പിൽ, ജോസ് നിലപ്പന, ജോയി നടയിൽ, മത്തച്ചൻ പ്ലാത്തോട്ടം, അലോഷ്യസ് ഏബ്രഹാം, രാരിച്ചൻ നീറണാകുന്നേൽ, ബേബി മാത്യു, ജിമ്മി മറ്റത്തിപ്പാറ, പ്രിൻസ് ലൂക്കോസ്, ജയകൃഷ്ണൻ പുതിയേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.