കാലടി: സഭാ കൂട്ടായ്മയ്ക്കും ഐക്യത്തിനും വേണ്ടി കത്തോലിക്ക കോണ്ഗ്രസ് കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാറ്റൂർ കുരിശുമുടി തീർഥാടനം നടത്തി. കേന്ദ്രസമിതി പ്രസിഡന്റ് ബിജു പറയന്നിലം, ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ഷൈബി പാപ്പച്ചൻ, പോൾ ചേതലൻ, പി.ജെ. പാപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.