തിരുവനന്തപുരം: പാലായിൽ വച്ച് 2017 ഒക്ടോബർ 20 മുതൽ 23 വരെ തീയതികളിൽ നടന്ന 61ാമത് സംസ്ഥാന സ്കൂൾ കായികോൽസവം റിപോർട്ട് ചെയ്ത് മാധ്യമ അവാർഡ് നേടിയവർ: മികച്ച പത്ര റിപോർട്ടർ: യു.എച്ച്. സിദ്ദീഖ് (സുപ്രഭാതം), മികച്ച വാർത്താ ചിത്രം: ജിബിൻ ചെന്പോല (മലയാള മനോരമ), സമഗ്ര കവറേജ് (അച്ചടി മാധ്യമം): ദേശാഭിമാനി, മികച്ച ടിവി റിപോർട്ടർ: ജോബി ജോർജ് (ഏഷ്യാനെറ്റ്), മികച്ച ഛായാഗ്രഹണം: കെ. അഖിൽ (മാതൃഭൂമി ടിവി), സമഗ്ര ദൃശ്യ കവറേജ്: ഏഷ്യാനെറ്റ്, സമഗ്ര ശ്രവ്യ കവറേജ്: ആകാശവാണി (തിരുവനന്തപുരം). അവാർഡുകൾ ഏപ്രിൽ 13ന് വിതരണം ചെയ്യും.